അഞ്ജുശ്രീ രണ്ടുതവണ ചികില്‍സ തേടി; ആശുപത്രിക്ക് വീഴ്ച; ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

ഭക്ഷ്യവിഷബാധയേറ്റ് മരിച്ച കാസർകോട് തലക്ലായി സ്വദേശി അഞ്ജുശ്രീയ്ക്ക് ചികിൽസ നൽകിയ സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റിയതായി  കണ്ടെത്തൽ. ഭക്ഷ്യവിഷബാധയുടെ സൂചനയുണ്ടായുണ്ടായിട്ടും ആശുപത്രി ആരോഗ്യ വകുപ്പിനെ അറിയിച്ചില്ലെന്നാണ് കണ്ടെത്തൽ. അതേസമയം രാസപരിശോധന ഫലങ്ങൾ പുറത്തു വരാതെ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സ്ഥിരീകരിക്കാനാകില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പറയുന്നത്. അഞ്ജുശ്രീയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് വന്നേക്കും.

കുഴിമന്തി കഴിച്ച ശേഷം ദേഹാസ്വസത്യം അനുഭവപ്പെട്ട അഞ്ജു ശ്രീ രണ്ട് തവണയാണ്  കാസർക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയത്. എന്നാൽ ഭക്ഷ്യവിഷബാധയാണെന്ന സൂചനയുണ്ടായിട്ടും കാര്യം ആരോഗ്യ വകുപ്പിനെ ആശുപത്രി അധികൃതർ അറിയിച്ചില്ല. ഇത് അഞ്ജു ശ്രീയുടെ അസുഖം മൂർച്ഛിക്കാൻ കാരണമായി. ഭക്ഷ്യവിഷബാധ മൂലം തുടർച്ചയായി മരണങ്ങൾ ഉണ്ടാകുന്നതിനാൽ പരിശോധന കർശനമാക്കുമെന്നും, ജീവനക്കാരുടെ കുറവ്  ന്യായമായി പറയാനാകില്ലെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു.

മരണത്തിന് കാരണം ഭക്ഷ്യവിഷബാധയാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്താനാകില്ലെന്നാണ്  ഭക്ഷ്യ സുരക്ഷ വിഭാഗം പറയുന്നത്. അതേ സമയം ആന്തരിക അവയവങ്ങൾക്കേറ്റ അണുബാധയാണ് മരണകാരണമെന്നാണ് ഡിഎംഒയുടെ കണ്ടെത്തൽ. അതിനാൽ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം സ്ഥിരീകരിക്കാൻ പോസ് മോർട്ടം റിപ്പോർട്ടിനായി കാത്താരിക്കേണ്ടതുണ്ട്

Anjusree sought treatment twice; Intelligence report