ഗുജറാത്തിൽ ബിജെപി തരംഗം; തുടർഭരണം; ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയാകും

bjpgujrat-08
SHARE

ഗുജറാത്തിൽ കോൺഗ്രസിന്റെ അടിത്തറ തകര്‍ത്ത് ബിജെപി മുന്നേറ്റം. 158 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപി തുടർഭരണം ഉറപ്പിച്ചു. തുടര്‍ച്ചയായി ഏഴാം തവണയാണ് ഗുജറാത്തിൽ ബിജെപി അധികാരത്തിൽ എത്തുന്നത്. തുടര്‍ഭരണത്തിന്റെ കാര്യത്തില്‍ പശ്ചിമ ബംഗാളിലെ സിപിഎം റെക്കോർഡിനൊപ്പമെത്തും. ഭൂപേന്ദ്ര പട്ടേൽ തന്നെ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും ചടങ്ങിനെത്തും.  

16 സീറ്റുകളിൽ മാത്രമാണ് നിലവിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നത്. എഎപി അഞ്ചും മറ്റുള്ളവർ മൂന്നും സീറ്റുകളിൽ ലീഡ് ചെയ്യുന്നു. വിഡിയോ റിപ്പോർട്ട് കാണാം.

Bhupendra Patel to take oath as Gujarat CM on december 12; PM and Amit Shah to attend ceremony

MORE IN BREAKING NEWS
SHOW MORE