കണ്ണൂര്‍ തീരത്ത് കടലില്‍ ബോട്ട് മുങ്ങി; 13 മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

boat-accident
SHARE

കൊച്ചി മുനമ്പത്തു നിന്നും മീന്‍പിടിത്തത്തിന് പോയ ബോട്ട് നടുക്കടലിലിൽ മുങ്ങി. ബോട്ടിലുണ്ടായ 13 തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഇരുപത് ദിവസം മുമ്പ് കടലില്‍ പോയ ഷൈജയെന്ന ബോട്ടിൽ അപ്രതീക്ഷിതമായി വെള്ളം കയറിയതാണ് അപകടത്തിന് കാരണം.  

കണ്ണൂർ തീരത്ത് നിന്ന് 67 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം.  ബോട്ടിലുണ്ടായ കാസർകോട് സ്വദേശിയാണ് ബേക്കൽ കോസ്റ്റൽ പോലിസിനു വിവരം കൈമാറിയത്. എന്നാൽ അപകടം കണ്ടെത്തിയ മറ്റൊരു മൽസ്യബന്ധന ബോട്ടിലുള്ളവരാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.  ബോട്ടിലുണ്ടായ തമിഴ്നാട്,  അസാം, സ്വദേശികളായ  പതിമൂന്ന് മൽസ്യ തൊഴിലാളികളെയും ഇന്ന് പുലർച്ചെയോടെ കണ്ണൂർ അഴിക്കലില്‍ എത്തിച്ചു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്

The boat sank in the sea off the coast of Kannur

MORE IN BREAKING NEWS
SHOW MORE