കിളികൊല്ലൂർ കേസ്; സഹോദരങ്ങൾക്ക് മർദനമേറ്റു; ആരെന്ന് അറിയില്ല; കമ്മിഷണർ

kilikkollur-27
SHARE

കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷന്‍ മര്‍ദനത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ വെളളപൂശി സിറ്റി പൊലീസ് കമ്മിഷണറുടെ വിചിത്രമായ അന്വേഷണ റിപ്പോര്‍ട്ട്. സൈനികനും സഹോദരനും സ്റ്റേഷനുള്ളില്‍ മര്‍ദനമേറ്റെങ്കിലും ആരാണ് മര്‍ദിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് കമ്മിഷണറുടെ വാദം. പൊലീസ് ഭീഷണിപ്പെടുത്തിയതിന് തെളിവില്ലെന്നും മനുഷ്യാവകാശ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ‌

വിഘ്നേഷിനും സൈനികനായ വിഷ്ണുവിനും സ്റ്റേഷനില്‍ വച്ച് മര്‍ദനമേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആരാണ് മര്‍‌ദിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുളളത്. സ്വതന്ത്രസാക്ഷിയായ ഷാനവാസിന്റെ മൊഴി അടിസ്ഥാനമാക്കിയാണിതെന്നും സിറ്റിപൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിലുണ്ട്. യുവാക്കള്‍ സ്റ്റേഷനില്‍ നിന്ന് രക്ഷപെടാതിരിക്കാന്‍ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ഇരുത്തിയെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. 

പൊലീസ് മര്‍ദിച്ചകാര്യം ‍വൈദ്യപരിശോധനയ്ക്കിടെ ഡോക്ടറോട് ആദ്യം പറയാതിരുന്നത് പൊലീസ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണെന്ന് യുവാക്കള്‍ മൊഴി നല്‍കിയെങ്കിലും പൊലീസ് ഭീഷണിപ്പെടുത്തിയതിന് തെളിവില്ലെന്നാണ് മറ്റൊരു വിചിത്രമായ കണ്ടെത്തല്‍. പ്രധാനപ്പെട്ടവരെ രക്ഷപെടുത്താനാണ് ഇൗ നീക്കമെന്നാണ് പരാതിക്കാരനായ വിഘ്നേഷ് ആരോപിക്കുന്നത്. നിലവില്‍ ഡിസിആര്‍ബി ‍ഡിവൈഎസ്പി നടത്തുന്ന അന്വേഷണം ഉള്‍പ്പെടെ അട്ടിമറിക്കാനാണെന്നാണ് ആക്ഷേപം. 

Police commissioner submitted report in kilikkollur station case to human rights commission

MORE IN BREAKING NEWS
SHOW MORE