'അതിരുവിടുന്നു'; ആരിഫ് മുഹമ്മദ് ഖാനെതിരെ പരോക്ഷ വിമർശനവുമായി ചിദംബരം

chidambaram-27
SHARE

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. തന്‍റെ ഓഫീസില്‍ നിന്ന് ബന്ധുനിയമന നിര്‍ദേശം പോകുന്നത് അറിയാത്തത് മുഖ്യമന്ത്രിയുടെ കഴിവുകേടാണ് എന്ന് ഗവര്‍ണര്‍ പറയുന്നത് അസുഖകരമായ കാര്യമാണെന്ന് ചിദംബരം ചൂണ്ടിക്കാട്ടുന്നു.അധികാരം കയ്യാളാനുള്ള ഗവര്‍ണര്‍മാരുടെ ശ്രമത്തെക്കുറിച്ച് ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടുകളെ അദ്ദേഹം ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പൂര്‍വചരിത്രം അറിയാമെന്ന ഗവര്‍ണറുടെ പ്രസ്താവനയെയും ചിദംബരം വിമര്‍ശിക്കുന്നു. തമിഴ്നാടും കേരളവുമടക്കം വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ അതിരുവിടുന്നു എന്ന് ലേഖനത്തില്‍ പി.ചിദംബരം അഭിപ്രായപ്പെടുന്നു.

Congress leader P Chidambaram on powers of governor

MORE IN BREAKING NEWS
SHOW MORE