ശ്രീറാമിന് തിരിച്ചടി; നരഹത്യാക്കുറ്റം ഒഴിവാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു

km-basheer-sriram-2
SHARE

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിന് തിരിച്ചടി. ശ്രീറാമിനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്ക് കേസിന്റെ വിചാരണ നടപടികൾ നിർത്തിവെക്കാനും ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടു. കീഴ്കോടതി ഉത്തരവിനെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി ശ്രീറാമിനെതിരായ നരഹത്യ കുറ്റം നിലനിൽക്കുമോ എന്ന് പരിശോധിക്കാമെന്ന് വ്യക്തമാക്കി. ഹർജിയിൽ ശ്രീറാമിന് കോടതി നോട്ടീസ് അയച്ചു. ശ്രീറാമടക്കമുള്ള  പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയിലാണ് കീഴ്കോടതി നരഹത്യ കുറ്റം ഒഴിവാക്കിയത്. വിഡിയോ റിപ്പോർട്ട് കാണാം.

Setback for Sriram Venkitaraman in km basheer deathcase

MORE IN BREAKING NEWS
SHOW MORE