കർഷകർക്കുമേൽ വൈദ്യുതി ലൈന്‍ പൊട്ടിവീണു; ആറ് സ്ത്രീകൾ മരിച്ചു

ആന്ധ്രപ്രദേശില്‍ പാടത്തു ജോലി ചെയ്തുകൊണ്ടിരുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കുമേല്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു ആറുപേര്‍ക്കു ദാരുണാന്ത്യം. മൂന്നുപേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ബൊമ്മനഹല്‍ മണ്ടല്‍ ജില്ലയിലെ ദര്‍ഗാം ഹൊന്നൂര്‍ എന്ന സ്ഥലത്തു വൈകീട്ടാണു സംഭവം.. ചോളപ്പാടത്ത് പണിയെടുക്കുകയായിരുന്ന സ്ത്രീകള്‍ക്കുമേല്‍ ഹൈടെന്‍ഷന്‍ ലൈന്‍ പൊട്ടിവീഴുകയായിരുന്നു. ആറുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി ലൈനിലൂടെയുള്ള വൈദ്യുതി പ്രസരണം നിര്‍ത്തിവച്ചതിനുശേഷമാണു അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത്. അപകടകാരണം വ്യക്തമല്ലെന്നും അന്വേഷണം തുടങ്ങിയതായും സര്‍ക്കാര്‍ അറിയിച്ചു. അഞ്ചുമാസം മുന്‍പ് സമനരീതിയില്‍ പാടത്തിലൂടെ കടന്നുപോയ വൈദ്യുതി ലൈന്‍ പൊട്ടിവീണു 5കര്‍ഷത്തൊഴിലാളികള്‍ വൈദ്യുതാഘാതമേറ്റു മരിച്ചിരുന്നു.

Andhra Pradesh: Six women agricultural labourers die after electrical wires snap