പോക്സോ പ്രതിയെ കസ്റ്റഡിയിൽ നിന്നും ബന്ധുക്കൾ ബലമായി മോചിപ്പിച്ചു; വിഡിയോ

pocso-custody
SHARE

പത്തനംതിട്ട കാട്ടൂർ പേട്ടയിൽ പോക്സോ കേസ് പ്രതിയെ ബന്ധുക്കൾ  ബലമായി മോചിപ്പിച്ചു. 15 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെയാണ് മോചിപ്പിച്ചത്. 10 പേർക്കെതിരെ പൊലീസ് കേസെടുത്തു

കഴിഞ്ഞ 23 നായിരുന്നു കാട്ടൂർ പേട്ട സ്വദേശി സിറാജിനെ ബന്ധുക്കൾ മോചിപ്പിച്ചത്. പൊലീസ് എത്തിയ സ്വകാര്യ വാഹനം തടഞ്ഞ് പ്രതിയെ മോചിപ്പിക്കുകയായിരുന്നു. കൊല്ലം കുന്നിക്കോട് എസ് .െഎ യുടെ നേതൃത്വത്തിലുളള സംഘമാണ് സിറാജിനെ കസ്റ്റ‍ഡിയിലെടുത്തത്. 15 കാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് സിറാജിനെതിരെ കുന്നിക്കോട് പൊലീസ് കേസെടുത്തത്.  രണ്ടാം ഭാര്യയുടെ മകള്‍ക്കെതിരെയായിരുന്നു അതിക്രമം . 

കേസെടുത്തതോടെ സിറാജ് കാട്ടൂര്‍പേട്ടയിലേക്ക് മാറുകയായിരുന്നു. സ്ത്രീകളും പുരുഷൻമാരും കുട്ടികളുമടക്കമാണ് പ്രതിയെ മോചിപ്പിച്ചത്. മഫ്തിയിൽ കാറിലാണ് പൊലീസ്  സംഘമെത്തിയത്.  ആറൻമുള പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. പൊലീസുകാരെ തടഞ്ഞ് വച്ച് പ്രതിയെ മോചിപ്പിച്ചതിന് ബന്ധുക്കള്‍ അടക്കം 10 പേര്‍ക്കെതിരെ കേസ് എടുത്തു.പൊലീസ് ആണെന്ന് തിരിച്ചറിയാതെയാണ് മോചിപ്പിച്ചതെന്നാണ് പ്രതിയുടെ ബന്ധുക്കളുടെ വിശദീകരണം

POCSO accused forcibly released from custody by relatives; Video

MORE IN BREAKING NEWS
SHOW MORE