ഷാരോണിന്റേതുമായി സാമ്യം; അശ്വിന്റെ മരണത്തിൽ ദുരൂഹത നീക്കണമെന്ന് മാതാപിതാക്കൾ

പെൺസുഹൃത്ത് നൽകിയ ജൂസ് കുടിച്ച് മരിച്ച പാറശാലയിലെ ഷാരോണിന്റെ മരണവുമായി  ഏറെ സമാനതകളുണ്ടെന്ന് കളിയിക്കാവിളയിൽ അജ്ഞാതൻ നൽകിയ ജൂസ് കുടിച്ച് മരിച്ച സ്കൂൾ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ. രണ്ടു സംഭവങ്ങൾ തമ്മിൽ ബന്ധമില്ലെങ്കിലും ഷാരോണിന്റെയും മകന്റെയും മരണം ഒരുപോലെയായിരുന്നുവെന്ന് മരിച്ച ആറാംക്ലാസുകാരൻ അശ്വിന്റെ മാതാപിതാക്കൾ സുനിലും സോഫിയയും മനോരമന്യൂസിനോട് പറഞ്ഞു.

പാറശാലയിലെ കേസ് ഞെട്ടിപ്പിക്കുന്നത് ആണ്. മകന്റെ കേസ് അന്വേഷിക്കുന്ന തമിഴ്നാട് സിബിസിഐഡിയിൽ   ഷാരോണിന്റെ മരണം അറിയിക്കും. ലഭ്യമാകുന്ന വിവരങ്ങളും കൈമാറും. രണ്ടു കേസിലെയും ദുരൂഹത നീക്കണമെന്നും അശ്വിന്റെ മാതാപിതാക്കൾ പറഞ്ഞു. ഷാരോൺ മരിക്കുന്നതിന് ഒരാഴ്ച മുൻപാണ് അശ്വിൻ മരിക്കുന്നത്. വിഡിയോ റിപ്പോർട്ട് കാണാം. 

Aswins family reaction on sharons death