വാടക ഗര്‍ഭധാരണം; നയന്‍താരയും ഭര്‍ത്താവും കുറ്റക്കാരല്ല: അന്വേഷണ റിപ്പോര്‍ട്ട്

വാടക ഗര്‍ഭധാരണം സംബന്ധിച്ച കേസില്‍ നയന്‍താരക്കും വിഗ്നേഷിനും വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വാടക ഗര്‍ഭധാരണത്തിനു കാത്തിരിക്കേണ്ട കാലയളവ് പിന്നിട്ടെന്നാണ് കണ്ടെത്തല്‍.  വിവാഹിതരായത് 2016ല്‍ എന്നതിന്‍റെ രേഖകള്‍ പരിശോധിച്ചുറപ്പിച്ചു.  അതസമയം, നയന്‍താരയ്ക്കായി വാടക ഗര്‍ഭധാരണം നടത്തിയ ആശുപത്രിക്ക് നോട്ടീസ് നല്‍കി.  ചികില്‍സാ രേഖകള്‍ സൂക്ഷിക്കാത്തതിന് കാരണം കാണിച്ചില്ലെങ്കില്‍ അടച്ചുപൂട്ടും. ആശുപത്രി ഐഎംആർ ചട്ടങ്ങള്‍ ലംഘിച്ചെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി.  വിഡിയോ റിപ്പോർട്ട് കാണാം. 

Story Highlights: Nayanthara, Vignesh Shivan Did Not Break Surrogacy Laws