ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന സംഭവം; മൂന്ന് പേർകൂടി അറസ്റ്റിൽ

pandhalschool-22
SHARE

കാസര്‍കോട് സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നതില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലായി. കരാറുകാരായ അഹമ്മദ് അലി, അബ്ദുല്‍ ബഷീര്‍, തൊഴിലാളിയ ഷാമില്‍ എന്നിവരാണ് പിടിയിലായത്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. 

മഞ്ചേശ്വരം ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെയാണ് ഇന്നലെ അപകടമുണ്ടായത്. 30 വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണ്. ഇവരെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Three more arrested in pandhal collapsed accident kasargod

MORE IN BREAKING NEWS
SHOW MORE