അരുണാചൽ ഹെലികോപ്‌റ്റർ അപകടം; മരിച്ചവരിൽ മലയാളി സൈനികനും

Malayalee-soldier-kv-aswin-
SHARE

അരുണാചല്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനനും. മരിച്ചത് കാസര്‍കോട് ചെറുവത്തൂര്‍ കിഴക്കേമുറി കാട്ടുവളപ്പില്‍ കെ.വി.അശ്വിന്‍ ആണ്. 24 വയസായിരുന്നു. നാലുവർഷം മുമ്പാണ്‌ ഇലക്‌ട്രോണിക്ക്‌ ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനീയറായി അശ്വിൻ ജോലിക്ക്‌ കയറിയത്‌. ഓണം ആഘോഷിക്കാനായി നാട്ടിൽ വന്ന അശ്വിൻ  ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്.

അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഹെലികോപ്‌റ്റർ തകർന്നുവീണത്. രാവിലെ പത്തേ മുക്കാലോടെയാണ് അപകടമുണ്ടായത്. ഹെലികോപ്‌റ്ററില്‍ ഉണ്ടായിരുന്ന 4 സൈനികര്‍ മരിച്ചു.

Malayalee soldier among those who died in Arunachal helicopter crash

MORE IN BREAKING NEWS
SHOW MORE