ലോഡ് ഇറക്കുന്നതിനിടെ ലോറിയിൽ കെഎസ്ആർടിസി ഇടിച്ചു; തൊഴിലാളി മരിച്ചു

ksrtc-bus-hits-lorry-at-koz
SHARE

കോഴിക്കോട് നല്ലളം അരീക്കാട് കെ.എസ്.ആർ.ടി ബസ് നിർത്തിയിട്ട കോഴി ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. ലോറിയിലുണ്ടായിരുന്ന തൊഴിലാളി പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. പുലർച്ചെ നാലരയോടെയായിരുന്നു അപകടം. മാനന്തവാടിയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. ഇടിയുടെ ആഘാതത്തിൽ  ലോറിയിലുണ്ടായിരുന്ന ഇരുമ്പുപെട്ടി ലോഡ് ഇറക്കുകയായിരുന്ന തൊഴിലാളികളുടെ  ശരീരത്തിലേക്ക് വീഴുകയായിരുന്നു. ബസ് ഡ്രൈവർക്കും യാത്രക്കാരനും പരുക്കേറ്റിട്ടുണ്ട്. ലോറിയിലെ മൂന്നുപേർക്കും പരുക്കേറ്റു. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

KSRTC Bus Hits Lorry at Kozhikode

MORE IN BREAKING NEWS
SHOW MORE