യുക്രെയ്നിലെ കീവിൽ മിസൈൽ ആക്രമണം രൂക്ഷം; കനത്ത ആൾനാശമെന്ന് റിപ്പോർട്ട്

ചിത്രം; AP

യുക്രെയ്ന്‍ തലസ്ഥാനമായ കീവിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കി. വലിയ നാശ നഷ്ടവുമുണ്ടായി.ആക്രമണമുണ്ടായത് സര്‍ക്കാര്‍ സ്ഥാപനങ്ങളുള്ള ഷെവ്ചെങ്കോ മേഖലയിലാണ്. നിരവധി സ്ഫോടനശബ്ദങ്ങള്‍  കേട്ടതായി  പ്രദേശവാസികളും പറഞ്ഞു.കീവിനു പുറമെ നിപ്രോ,സപ്രോഷ്യ,ലിവിവ് തുടങ്ങിയ നഗരങ്ങളിലും  ആക്രമണമുണ്ടായി.റഷ്യന്‍ ആക്രമണം തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും യുക്രെയ്ന്‍ സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. റഷ്യ – ക്രൈമിയ പ്രധാനപാതയിലെ പാലം തകര്‍ത്തതിന്റെ തിരിച്ചടിയാണിതെന്നാണ്  സൂചന.പാലം തകര്‍ത്തത് ഭീകരാക്രണമെന്നായിരുന്നു റഷ്യന്‍  പ്രസിഡന്റ്  വ്ളാഡിമിര്‍ പുട്ടിന്റെ നിലപാട്. വിഡിയോ റിപ്പോർട്ട് കാണാം.