അരുണ്‍ ബാലിക്ക് വിട; അവസാന ചിത്രം ഗുഡ്ബൈ; മരണദിവസം റിലീസ്

arunbali-07
ചിത്രം കടപ്പാട്: Facebook
SHARE

പ്രമുഖ ബോളിവുഡ് നടന്‍ അരുണ്‍ ബാലി അന്തരിച്ചു. രോഗപ്രതിരോധശേഷി കുറയുന്ന മയസ്തീനിയ ഗ്രാവിസ് രോഗത്തിന് മുംബൈയില്‍ ചികില്‍സയിലിരിക്കേയാണ് മരണം. ത്രീ ഇഡിയറ്റ്സ്, ലഗേ രഹോ മുന്നാഭായ്, ലാല്‍സിങ് ഛഡ്ഢ, സമ്രാട്ട് പൃഥ്വിരാജ്, ബര്‍ഫി, ഹേ റാം, സത്യ, ഖല്‍നായക്, രാജു ബന്‍ഗയ ജെന്റില്‍മാന്‍ തുടങ്ങി ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ലേഖ് ഠണ്ഡന്റെ ദൂസ്‍രാ കേവല്‍ എന്ന പരമ്പരയിലാണ് അരുണ്‍ ബാലി അരങ്ങേറ്റം കുറിച്ചത്. ഷാരുഖ് ഖാനും ഈ പരമ്പരയില്‍ അഭിനയിച്ചിരുന്നു. സ്വാഭിമാന്‍ എന്ന ദൂരദര്‍ശന്‍ പരമ്പര അരുണ്‍ ബാലിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി. ചാണക്യ, ദേശ് മേ നിക്്ലാ ഹോഗാ ചാന്ദ് തുടങ്ങി ഒട്ടേറെ ഹിറ്റ് പരമ്പരകളിലും വേഷമിട്ടു. അവസാനം അഭിനയിച്ച ചിത്രം ഗുഡ്ബൈ ഇന്നാണ് റിലീസ് ചെയ്തത്. 

Veteran Actor Arun Bali Dies At 79

MORE IN BREAKING NEWS
SHOW MORE