
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുകുള്‍ വാസ്നികും മല്‍സരിച്ചേക്കും. മല്‍സരം ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമെന്ന് സൂചന. ദ്വിഗ്‌വിജയ് സിങ്ങിനെ മുതിര്‍ന്ന നേതാക്കള്‍ പൂര്‍ണമായും അംഗീകരിക്കുന്നില്ല. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ എന്നതും വാസ്നികിന് നേട്ടം. പവന്‍ കുമാര്‍ ബെന്‍സല്‍ വാങ്ങിയ പത്രിക വാസ്നികിനെന്ന് സൂചന
ശശി തരൂരിന് കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ പിന്തുണ ഉണ്ട്. പത്രികയില്‍ ഒപ്പുവച്ച് എം.കെ.രാഘവന്‍, കെ.സി.അബു, ശബരീനാഥന്‍ എന്നിവര്‍. പത്തുപേരുടെ വീതം പിന്തുണയോടെ അഞ്ചുസെറ്റ് പത്രികകള്‍ നല്‍കും. അഞ്ച് മേഖലകളില്‍ നിന്നുള്ള നേതാക്കളുടെ പിന്തുണ ഉറപ്പാക്കന്‍ ശ്രമം. തരൂര്‍–വാസ്നിക് മല്‍സരം കടുക്കുമെന്ന് വിലയിരുത്തല്‍. അതേസമയം, ജി–23 നേതാക്കള്‍ അശോക് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തുന്നു. ഡല്‍ഹിയിലെ ജോധ്പുര്‍ ഹൗസിലാണ് കൂടിക്കാഴ്ച.