'അനുചിതം'; കൊടിമര കൈമാറ്റ ചടങ്ങ് ബഹിഷ്ക്കരിച്ച് ഇസ്മയിലും ദിവാകരനും

cpi-flag
SHARE

സിപിഐ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള കൊടിമരം കൈമാറ്റ ചടങ്ങ് ബഹിഷികരിച്ച് കെ.ഇ. ഇസ്മയിലും സി.ദിവാകരനും. നെയ്യാറ്റിന്‍കരയിലെ ചടങ്ങില്‍ ഇരുവരും പങ്കെടുത്തില്ല. 

കൊടിമരം ജാഥ ക്യാപ്റ്റന് കൈമാറേണ്ടിയിരുന്നത് ഇസ്മയിലായിരുന്നു. ഇസ്മയില്‍ വിട്ടുനിന്നതിനാല്‍ ചടങ്ങ് നടത്തിയത് മന്ത്രി ജി.ആര്‍.അനില്‍. ജില്ലയുടെ ചുമതലയുള്ള നിര്‍വാഹകസമിതി അംഗമാണ് ദിവാകരന്‍. ദിവാകരന്‍ പങ്കെടുക്കാത്തത് തികച്ചും അനുചിതമെന്ന് ജാഥാ ക്യാപ്റ്റന്‍. 

MORE IN BREAKING NEWS
SHOW MORE