ഗവര്‍ണറെ വിമര്‍ശിച്ച് കേരള വി.സി; സെര്‍ച് കമ്മിറ്റിയുണ്ടാക്കിയത് ചട്ടവിരുദ്ധം

Arif-Governor
SHARE

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് കേരള സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.വി.പി. മഹാദേവന്‍പിള്ള. പുതിയ വിസിയെ കണ്ടെത്താന്‍ രണ്ട് അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി സര്‍ച് കമ്മറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമായ നടപടിയാണെന്ന് വിസി സിന്‍ഡിക്കറ്റ് യോഗത്തില്‍ പറഞ്ഞു. ഈ സമിതിയിലേക്ക് സെനറ്റിന്‍റെ അംഗത്തെ നോമിനേറ്റ് ചെയ്യാന്‍ സര്‍വകലാശാല ചട്ടം അനുവദിക്കുന്നില്ലെന്നും. ഡോ.വി.പി. മഹാദേവന്‍പിള്ള അഭിപ്രായപ്പെട്ടു. വിഡിയോ റിപ്പോർട്ട് കാണാം. 

സെനറ്റ് യോഗം എന്നു ചേരണമെന്നതിനെ കുറിച്ച് സിന്‍ഡിക്കറ്റോ വിസിയോ തീരുമാനമെടുത്തില്ല. രണ്ടംഗ സമിതി രൂപീകരിച്ചതിലുള്ള എതിര്‍പ്പ് അറിയിച്ച് നല്‍കിയ കത്തിന് ഗവര്‍ണര്‍ മറുപടി നല്‍കട്ടെ എന്ന നിലപാടിലാണ് വിസിയും സിന്‍ഡിക്കറ്റിലെ ഇടതുപക്ഷ അംഗങ്ങളും. എത്രയും പെട്ടെന്ന് സെനറ്റ് പ്രതിനിധിയുടെ പേരു നല്‍കണമെന്ന് ഗവര്‍ണര്‍ പറയുന്നത് പ്രശ്നം കോടതിയിലെത്തുന്നത് മുന്നില്‍ കണ്ടാണെന്നും സിന്‍ഡിക്കറ്റില്‍ വിമര്‍ശനമുയര്‍ന്നു. 

MORE IN BREAKING NEWS
SHOW MORE