പിഎഫ്ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെടാന്‍ എന്‍ഐഎ; അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കും

nia-raid-pfi-arrest-3
SHARE

പോപ്പുലര്‍ ഫ്രണ്ടിനുമേല്‍ കുരുക്ക് മുറുക്കി എന്‍െഎഎ. അറസ്റ്റിലായ നേതാക്കളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നേതാക്കള്‍ പിടിയിലാകും. റെയ്ഡ് മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കേരള പൊലീസ് മേധാവിയുമായി സംസാരിച്ചിരുന്നു. താലിബാന്‍ മാതൃകയിലുള്ള മതമൗലികവാദത്തിന് പിഎഫ്െഎ ശ്രമിക്കുന്നതായും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കേരളത്തില്‍ ആയുധപരിശീലനം നല്‍കുന്നതായും എന്‍െഎഎ സൂചിപ്പിക്കുന്നു. 

െഎഎന്‍എസ് വിക്രാന്ത് യുദ്ധക്കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഒപ്പമുണ്ടായിരുന്നു. ഈ സന്ദര്‍ശനവേളയിലാണ് സംസ്ഥാന പൊലീസ് മേധാവിയുമായി പോപ്പുലര്‍ ഫ്രണ്ടിനെതിരായ നീക്കത്തെക്കുറിച്ച് ഡോവല്‍ സംസാരിച്ചത്. ഡല്‍ഹിയിലെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നേതാക്കളെ എന്‍െഎഎ ആസ്ഥാനത്ത് വിശദമായി ചോദ്യം ചെയ്തു. ഇന്നലെ നടന്ന റെയ്ഡില്‍ അറസ്റ്റിലായവരെ വിവിധ കോടതികളില്‍ ഹാജരാക്കി. കൂടുതല്‍പേര്‍ക്കെതിരെ നടപടിയുണ്ടാകും. 

താലിബാന്‍ മാതൃകയിലുള്ള മതമൗലികവാദ പ്രവര്‍ത്തനത്തിന് പിഎഫ്െഎ ശ്രമിക്കുന്നതിന് തെളിവുണ്ടെന്ന് എെഎഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഭീകരസംഘടനയായ ലഷ്ക്കറെ തയ്ബയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ദ് റസിസ്റ്റന്‍റ് ഫോഴ്സ് എന്ന സംഘടനയുടെ കമാന്‍ഡര്‍ സജാദ് ഗുള്‍ ഉള്‍പ്പെട്ട കേസിലാണ് കേരളത്തില്‍ നിന്നുള്ള എട്ട് നേതാക്കളെ അറസ്റ്റുചെയ്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എന്‍െഎഎ ഡിജി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കും. 2017ലും നിരോധനത്തിനായുള്ള നീക്കം എന്‍െഎഎ നടത്തിയിരുന്നു.

MORE IN BREAKING NEWS
SHOW MORE