അറസ്റ്റ് താക്കീത്; സുധാകരന്റെ വാക്കിനു പുല്ലു വില: എം.വി.ജയരാജൻ

mv-jayarajan-05
SHARE

എകെജി സെന്ററിൽ സ്ഫോടക വസ്തു എറിഞ്ഞയാളെ പൊലീസ് പിടികൂടിയത് സിപിഎമ്മിനെ കുറ്റപ്പെടുത്തിയവർക്കുള്ള താക്കീതാണെന്ന് എം.വി.ജയരാജൻ. പ്രതി പൊലീസിനെ വെട്ടിച്ചു നടന്നപ്പോൾ ആരും ചോക്ലേറ്റ് കൊടുത്തില്ലല്ലോയെന്നും ജയരാജൻ പരിഹസിച്ചു. കെ.സുധാകരൻ നിയമം കയ്യിലെടുത്താൽ നിയമപരമായി തന്നെ നേരിടും. വിടുവായത്തം പറഞ്ഞ് ബിജെപിയിൽ ചേക്കാറാനിരിക്കുന്ന സുധാകരന്റെ വാക്കിന് പുല്ലു വിലയാണ്. കോൺഗ്രസിനെ കോൺഗ്രസ് തന്നെ നശിപ്പിക്കുകയാണെന്നും രാഷ്ട്രീയ വേട്ട നടത്തേണ്ട ആവശ്യമില്ലെന്നും ജയരാജൻ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.

MORE IN BREAKING NEWS
SHOW MORE