സ്കൂള്‍ സമയം മാറ്റാന്‍ ശുപാര്‍ശ; ഖാദര്‍ കമ്മിറ്റി രണ്ടാം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

students-05
SHARE

സ്കൂളുകളിലെ പ്രവൃത്തിസമയം മാറ്റാന്‍ ശുപാര്‍ശ. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയായി സ്കൂളുകളുടെ സമയം ക്രമീകരിക്കണമെന്ന് ഖാദര്‍ കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കമ്മിറ്റിയുടെ രണ്ടാം റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. രാജ്യത്ത് പൊതുവെ അംഗീകരിക്കപ്പെട്ട സമയക്രമമാണിത്. കുട്ടികള്‍ക്ക് കൂടുതൽ സൗകര്യപ്രദമാണെന്നതിനെ തുടര്‍ന്നാണ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. അധ്യാപക പരിശീലനത്തിന് അഞ്ചു വര്‍ഷ കോഴ്സും കമ്മറ്റി ശുപാര്‍ശചെയ്തു. പ്്ളസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ടി.ടി.സി, ബി.എഡ് കോഴ്സുകള്‍ വേണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ചര്‍ച്ചകള്‍ക്ക്് ശേഷമെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. 

Khadar committee 2nd report recommends to change school time schedule

MORE IN BREAKING NEWS
SHOW MORE