റൊഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യ തയാറാകണം: ഷെയ്ഖ് ഹസീന

External Affairs Minister S. Jaishankar meets Prime Minister of Bangladesh Sheikh Hasina

നാലു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. കൂടുതല്‍ റൊഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യ തയാറാകണമെന്ന് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ആവശ്യപ്പെട്ടു. റൊഹിന്‍ഗ്യകള്‍ ബംഗ്ലദേശിന് വലിയ ഭാരമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

ലഹരി, മനുഷ്യക്കടത്തില്‍ ഏര്‍പ്പെടുന്ന അഭയാര്‍ഥികള്‍ രാജ്യത്തിന് വെല്ലുവിളിയാണ്. ഉത്തരവാദിത്തം പങ്കുവയ്ക്കാന്‍ രാജ്യാന്തര സമൂഹം തയാറാവണമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു. പ്രതിരോധരംഗത്തെ സഹകരണം വര്‍ധിപ്പിക്കലാണ്  സന്ദര്‍ശനത്തിന്‍റെ മുഖ്യലക്ഷ്യം. കുശിയാര നദിയിലെ ജലം വീതംവയ്ക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ താല്‍ക്കാലിക ധാരണ ഉണ്ടായേക്കും