മേരി റോയ് അന്തരിച്ചു: വിടവാങ്ങിയത് സ്ത്രീകളുടെ അവകാശ പോരാട്ടത്തിന്റെ പ്രതീകം

സ്ത്രീപക്ഷപോരാട്ടങ്ങളുടെ മുന്നണിപ്പടയാളിയും വിദ്യാഭ്യാസ വിദഗ്ധയുമായ മേരി റോയ് (89) അന്തരിച്ചു. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തില്‍ ചരിത്രംകുറിച്ച മാറ്റത്തിന് ഇടയാക്കിയ നിയമയുദ്ധം നടത്തിയത് മേരി റോയിയാണ്. പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം ഉറപ്പുവരുത്തിയത് ആ കേസിലെ വിധി ആയിരുന്നു. വിദ്യാഭ്യാസത്തില്‍ പുതുസമീപനവുമായി കോട്ടയത്ത് ‘പള്ളിക്കൂടം’ സ്കൂള്‍ സ്ഥാപിച്ചു. സ്വതന്ത്രമായ കലാപ്രവര്‍ത്തനവും ആവിഷ്കാരസ്വാതന്ത്ര്യവും സ്കൂളില്‍ ഉറപ്പുവരുത്തി. എഴുത്തുകാരി അരുദ്ധതി റോയി മകളാണ്. 

മേരി റോയി എന്നും പ്രചോദിപ്പിച്ച വ്യക്തിയെന്ന് ക്രിസ്ത്യൻ പിന്തുടര്‍ച്ചാവകാശ കേസില്‍ മേരി റോയിയുടെ അഭിഭാഷകയായിരുന്നു ഇന്ദിര ജയ്സിങ്. ഒരു തരത്തിലുള്ള അനീതിയും അവര്‍ അംഗീകരിച്ചിരുന്നില്ല. തന്നെ എന്നും പ്രചോദിപ്പിച്ച വ്യക്തിത്വമെന്നും അഡ്വ. ഇന്ദിര മനോരമ ന്യൂസിനോട് പറഞ്ഞു.