'റോഡില്‍ കുഴികള്‍ പാടില്ല; ദേശീയപാത അതോറിറ്റിക്ക് കരാറുകാരെ ഭയം'; വിമർശിച്ച് മന്ത്രി

riyasnhai-06
SHARE

നെടുമ്പാശേരിയിലെ അപകടമരണത്തില്‍ ദേശീയപാത അതോറിറ്റിയെ കുറ്റപ്പെടുത്തി പൊതുമരാമത്ത് മന്ത്രി മന്ത്രി മുഹമ്മദ് റിയാസ്. കുഴികള്‍ അടയ്ക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നും കരാറുകാരെകൊണ്ട് ചെയ്യിപ്പിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.ദേശീയപാത അതോറിറ്റി കരാറുകാരെ ഭയക്കുന്നുവെന്ന് ആരോപിച്ച മന്ത്രി, മുഖം നോക്കാതെ നടപടി വേണമെന്നും കേരളത്തിെല കേന്ദ്രമന്ത്രി അതിനായി മുൻകൈയെടുക്കണമെന്നും ആവശ്യപ്പെട്ടു. കരാറുകാര്‍ക്ക് ഹുങ്കും നിഷേധാത്മക സമീപനവുമാണെന്നും മന്ത്രി പറഞ്ഞു. കുഴിയില്‍വീണ് ബൈക്ക് യാത്രികന്‍ മരിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും ദേശീയപാതയിലെ കുഴിയടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പിന്  പറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

MORE IN BREAKING NEWS
SHOW MORE