ഇടുക്കി അണക്കെട്ട് നാളെ തുറക്കും; സെക്കന്‍ഡില്‍ 50,000 ലീറ്റര്‍ വെള്ളം ഒഴുക്കും; മന്ത്രി

damopenminister-06
SHARE

ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി ഡാം നാളെ രാവിലെ 10 മണിക്ക് തുറക്കും. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ്  വിലയിരുത്തല്‍.

അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി 50 ക്യൂമെക്സ് ജലമാണ് ഒഴുക്കി വിടുക. നിലവിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 2383.53 അടിയോട് അടുക്കുകയാണ്. മൂന്നാം ഘട്ട മുന്നറിയിപ്പായി ഇന്നു രാവിലെ 7.30 മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. വൃഷ്ടിപ്രദേശത്തെ മഴയ്ക്കൊപ്പം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള അധിക ജലം എത്തിയതും ജലനിരപ്പ് ഉയർത്തി. ആകെ ജലസംഭരണ ശേഷിയുടെ 82 ശതമാനത്തിന് മുകളിൽ വെള്ളം നിറഞ്ഞതോടെയാണ് ഷട്ടർ തുറക്കാൻ സർക്കാർ തീരുമാനിച്ചത്.

ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങളുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി വി. യു. കുര്യാക്കോസ് മനോരമ ന്യൂസിനോട് പറഞ്ഞു. ഇടുക്കി ഡാം തുറന്നാലും ആലുവയിലെ പെരിയാർ തീരത്ത് ആശങ്ക വേണ്ടെന്ന് മന്ത്രി പി.രാജീവ്. സ്പില്‍വേയിലെ 10 ഷട്ടറുകളിലൂടെ സെക്കന്‍ഡില്‍ 2359 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറില്‍നിന്ന് ഒഴുക്കി വിടുന്നത്. 138 അടിക്ക് മുകളിൽ ആണ് ഇപ്പോഴും മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

MORE IN BREAKING NEWS
SHOW MORE