കോട്ടന്‍ഹില്‍ സ്കൂളില്‍ റാഗിങ്; മന്ത്രിയോടും പ്രതിഷേധിച്ച് രക്ഷിതാക്കള്‍

തിരുവനന്തപുരം കോട്ടണ്‍സ്കൂളില്‍ റാഗിങ്ങ് പരാതി. സ്കൂള്‍ അധികൃതര്‍ നടപടിയെടുക്കിന്നില്ലെന്നാരോപിച്ച് രക്ഷിതാക്കള്‍ സ്കൂള്‍ കവാടത്തിനു മുന്നില്‍ പ്രതിഷേധിച്ചു. അന്വേഷിച്ച് റിപ്പോര്‍ട് നല്‍കാന്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പിനു മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. സ്കൂളില്‍ സിസിടിവി വെയ്ക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നു പണം അനുവദിച്ചിട്ടുണ്ടെന്നു സ്ഥലം എം.എല്‍.എ കൂടിയ മന്ത്രി ആന്‍റണി രാജു അറിയിച്ചു.

പ്രൈമറി ക്ലാസുകളിലെ കുട്ടികളെ ഹൈസ്കൂള്‍ വിഭാഗത്തിലെ ചില കുട്ടികള്‍ റാഗു ചെയ്യുന്നതായാണ് രക്ഷിതാക്കളുടെ പരാതി. ഇക്കാര്യം ചൂണ്ടികാട്ടി നല്‍കിയുള്ള പരാതികളില്‍ സ്കൂള്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. സ്കൂളിലെ ചടങ്ങിനെത്തിയ സ്ഥലം എം.എല്‍.എ കൂടിയായ ഗതാഗതമന്ത്രിയേയും രക്ഷിതാക്കള്‍ പ്രതിഷേധം അറിയിച്ചുഎന്നാല്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ നാളെ പ്രതിഷേധം ശക്തമാക്കുമെന്നു രക്ഷിതാക്കള്‍ പ്രതികരിച്ചു.