ഇ.പിക്കെതിരെ ജാമ്യമില്ലാക്കേസ്: മുഖ്യമന്ത്രിയുടെ സ്റ്റാഫും പ്രതികൾ

വിമാനത്തിലെ പ്രതിഷേധത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ വധശ്രമത്തിനും ഗൂഢാലോചനയ്ക്കും ജാമ്യമില്ലാക്കേസെടുത്തു. മുഖ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അനില്‍കുമാറും വി.എം.സുനീഷും രണ്ടും മൂന്നും പ്രതികളാകും. കോടതി ഉത്തരവിനെ തുടര്‍ന്ന് തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസെടുത്തത്. വിമാനത്തിലെ പ്രതിഷേധക്കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസുകാർ നൽകിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കോടതിയുടേത് സ്വാഭാവിക നടപടിയെന്നായിരുന്നു ആദ്യം ഇ.പി.ജയരാജന്‍റെ പ്രതികരണം.