ഓഫിസ് ജനങ്ങളുടേത്; ആക്രമിച്ചത് കുട്ടികള്‍; അവരോട് ദേഷ്യമില്ല: രാഹുല്‍

rahul-gandhi-office-attack-
SHARE

കല്‍പറ്റയിെല എം.പി ഓഫിസ് ആക്രമിച്ച കുട്ടികളോട് ക്ഷമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. ആക്രമണം നിര്‍ഭാഗ്യകരമെന്നും ഓഫിസ് സന്ദര്‍ശനത്തിനുശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു.  കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിക്ക് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. മലയോര കര്‍ഷകരുടെ ആശങ്കകള്‍ തലശേരി ആര്‍ച്ച് ബിഷപ് രാഹുല്‍ ഗാന്ധിയെ അറിയിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ ബത്തേരിയില്‍ രാഹുല്‍ പങ്കെടുത്ത ബഹുജന റാലിയും നടന്നു. 

കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി കല്‍പറ്റയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച ഓഫിസിലെത്തിയത്. ഓഫിസ് നോക്കികണ്ട രാഹുല്‍ എസ്.എഫ്.ഐക്കാര്‍ കസേരയില്‍ വച്ച വാഴയും ഫോട്ടോയും എടുത്തുമാറ്റി ആ കസേരയിലിരുന്നു. ഓഫീസ് ആക്രമിച്ച കുട്ടികള്‍ നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രത്യാഘാതം തിരിച്ചറി‍ഞ്ഞിട്ടുണ്ടാകില്ല. തന്‍റെ ഓഫീസ് വയനാട്ടിലെ ജനങ്ങളുടേതാണ്. 

മൂന്ന് ദിവസത്തെ കേരള  സന്ദർശനത്തിനായി എത്തിയ രാഹുല്‍ ഗാന്ധിക്ക്  കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് കണ്ണൂർ വിമാനത്താവളത്തിൽ നൽകിയത്. മട്ടന്നൂർ ഗ്ലീൻ പ്ലാനറ്റ് റിസോർട്ടിലെത്തിയ രാഹുൽ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച്ച നടത്തി. 

പരിസ്ഥിതി ലോല വിഷയവുമായി ബന്ധപ്പെട്ട മലയോര കർഷകരുടെ ആശങ്കകൾ പാംപ്ലാനി രാഹുലിനെ അറിയിച്ചു. മാനന്തവാടി ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങള്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കർഷകർ അവഗണിക്കപ്പെടുകയാണെന്നും വൻകിടക്കാർക്ക് സംരക്ഷണം നൽകുന്നവർ കർഷകരെ ദ്രോഹിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. 

MORE IN BREAKING NEWS
SHOW MORE