ജൂണ്‍ 23ന് രാഹുലിനു മറുപടി നല്‍കി; കത്ത് പുറത്ത് വിട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്

ബഫര്‍സോണ്‍ വിഷയത്തിൽ രാഹുല്‍ ഗാന്ധിയുടെ കത്തിന് മറുപടി നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. ജൂണ്‍ 23ന് മറുപടി നല്‍കിയതായി തെളിയിക്കുന്ന കത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടു. 

ബഫര്‍സോണ്‍ വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് ഒരുമാസമായിട്ടും മറുപടിയില്ലെന്നു രാഹുൽ വയനാട്ടിൽ പറഞ്ഞിരുന്നു. ജനാഭിലാഷമനുസരിച്ച് മുഖ്യന്ത്രി ഇടപെടണം. ഇല്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കും. ബഫർ സോണിൽ ജനവാസ കേന്ദ്രങ്ങൾ ഉണ്ടാക്കാൻ പാടില്ലെന്നാണ് യുഡിഎഫ് നിലപാട്. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത് എൽഡിഎഫും മുഖ്യമന്ത്രിയും അവസാനിപ്പിക്കണം. എന്റെ  ഓഫിസ് തകർത്തതുകൊണ്ടൊന്നും കാര്യമില്ല. പന്ത് ഇപ്പോൾ മുഖ്യമന്ത്രിയുടെ കോർട്ടിലാണ്. കേരളത്തിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.