രാജ്യവ്യാപകമായി എസ്.ബി.ഐയുടെ പണമിടപാടുകള്‍ മുടങ്ങി

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ പ്രവർത്തനം രാജ്യവ്യാപകമായി തടസ്സപ്പെട്ടു. എടിഎ, യുപിഐ, യോനോ മൊബൈൽ ആപ്പ്, ക്രെഡിറ്റ് കാര്‍ഡ് അടക്കം എല്ലാവിധ ഇടപാടുകളും ഉച്ച മുതൽ തടസപ്പെടുകയായിരുന്നു. ബാങ്ക് ശാഖകളുടെ പ്രവർത്തനവും മുടങ്ങി. സാങ്കേതികത്തകരാര്‍  പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു. ശമ്പളലഭ്യത ഉള്‍പ്പെടെ പണമിടപാട് ഏറെ നടക്കുന്ന മാസാവസാനത്തിൽ ഉണ്ടായ തകരാറ് ഉപഭോക്താക്കളെ സാരമായി ബാധിച്ചു.