കാലം സോളറിന് കണക്കുചോദിക്കുന്നു; സ്വപ്ന പറഞ്ഞതിന് മറുപടിയുണ്ടോ? തിരിച്ചടിച്ച് സതീശന്‍

vd-cm
SHARE

സ്വര്‍ണക്കടത്തുകേസില്‍ എതെങ്കിലും ആരോപണം പ്രതിപക്ഷം മെനഞ്ഞതാണോയെന്ന് തെളിയിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷനേതാവ്. മുഖ്യമന്ത്രിയുടെ വീട്ടില്‍ കയറിയിറങ്ങിയിരുന്ന സ്വപ്ന സുരേഷാണ് എല്ലാം പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫിസ് നിയന്ത്രിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് കേസില്‍ കുടുങ്ങിയത്. സ്വപ്ന പറഞ്ഞ ആരോപണങ്ങള്‍ മൂന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചിട്ട് എന്തായി? സോളര്‍ കേസ് പ്രതി സരിതയുടെ മൊഴി സര്‍ക്കാരിന് അംഗീകരിക്കാമെങ്കില്‍ എന്തുകൊണ്ട് സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ വിശ്വസിക്കുന്നില്ലെന്ന് വി.ഡി.സതീശന്‍ ചോദിച്ചു. എന്തുകൊണ്ട് സരിതയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുന്നില്ല? നിയമവഴി സ്വീകരിക്കാതെ നിയമവിരുദ്ധ മാര്‍ഗങ്ങള്‍ തേടുകയാണ്. കാലം ഒന്നിനും കണക്കുചോദിക്കാതെ പോകില്ലെന്നും സോളറിന്റെ കണക്കാണ് സര്‍ക്കാരിന് ഇപ്പോള്‍ പറയേണ്ടിവരുന്നതെന്നും സതീശന്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE