പ്രതിപക്ഷത്തിന് തുടര്‍ഭരണ ഫോബിയ; കള്ളക്കഥകള്‍ ആവിയായി: കെ.ടി.ജലീല്‍

jaleel-sabha
SHARE

സ്വപ്നയെ ഉപയോഗിച്ച് യുഡിഎഫും ബിജെപിയും ചേര്‍ന്ന് കള്ളക്കഥകളുടെ നയാഗ്ര വെള്ളച്ചാട്ടം സൃഷ്ടിക്കുകയാണെന്ന് കെ.ടി.ജലീല്‍ എം.എല്‍.എ. തുടര്‍ഭരണം കിട്ടാത്തതിന്റെ ആധിയും ഫോബിയയുമാണ് പ്രതിപക്ഷത്തിന്. ഖുറാനില്‍ സ്വര്‍ണം കടത്തിയെന്ന കേസ് അവസാനിപ്പിക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു കഴിഞ്ഞു. കോണ്‍സുലേറ്റ് പിഴത്തുക അടയ്ക്കുന്നതോടെ കേസ് അവസാനിക്കും. കള്ളക്കഥകളെല്ലാം ഇതിനകം ആവിയായെന്നും കെ.ടി.ജലീല്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE