മാലിന്യപ്ലാന്റിനെതിരെ വന്‍ പ്രതിഷേധം; സ്ത്രീകളടക്കം മുപ്പതോളം പേര്‍ അറസ്റ്റില്‍

arrestclt-23
SHARE

കോഴിക്കോട് ആവിക്കലില്‍ മാലിന്യപ്ലാന്റിനുള്ള സര്‍വേയ്ക്കെതിരെ പ്രതിഷേധിച്ച മുപ്പതോളം പേര്‍ അറസ്റ്റില്‍. ഇവരെ ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അറസ്റ്റിലായവരില്‍ പകുതിയും സ്ത്രീകളാണ്. ആവിക്കല്‍ തോടിനോട് ചേര്‍ന്ന സ്ഥലത്തെ സര്‍വേ തടയാന്‍ അതിരാവിലെ തന്നെ നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ഉദ്യോഗസ്ഥരെത്തിയപ്പോള്‍ നേരിയതോതില്‍ സംഘര്‍ഷമുണ്ടായി.

പ്ലാന്റ് അനുവദിക്കുന്ന പ്രശ്നമില്ലെന്ന് നാട്ടുകാരെ പിന്തുണയ്ക്കുന്ന നഗരസഭാംഗം മനോരമന്യൂസിനോട് പറഞ്ഞു. എന്നാല്‍ പദ്ധതി സര്‍ക്കാര്‍ തീരുമാനമാണെന്നും പിന്നോട്ടില്ലെന്നും കലക്ടര്‍ പ്രഖ്യാപിച്ചു. പ്രതിഷേധം നേരിടാന്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. 

MORE IN BREAKING NEWS
SHOW MORE