വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

electric-post-accident
SHARE

കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് മാറ്റുന്നതിടെ തലയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.  ബേപ്പൂര്‍ സ്വദേശി അര്‍ജുനാണ് മരിച്ചത്. സുരക്ഷാ ക്രമീകരണങ്ങള്‍ നടത്താതെയായിരുന്നു കെ.എസ്.ഇ.ബി കരാറുകാരന്‍  പഴയ പോസ്റ്റുമാറ്റിയത്. അതേ സമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി  വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി മനോരമന്യൂസിനോട് പറഞ്ഞു

ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കെ.എസ്.ഇ.ബി കരാറുകാരന്‍ റോഡരികിലെ പഴയ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഇത് റോഡിലേക്ക് വീണാണ്  ബൈക്ക് യാത്രക്കാരനായ അര്‍ജുന്‍ മരിച്ചത്. സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കാതെയായിരുന്നു കരാറുകാരന്‍ പോസ്റ്റു മാറ്റിയത്. തിരക്കേറിയ റോഡരികിലെ  പോസ്റ്റായിരുന്നു ഇത്,

കെ.എസ്.ഇ.ബിയുടെ അനാസ്ഥക്കെതിരെ നാട്ടുകാര്‍ ആദ്യം റോഡ് ഉപരോധിച്ചു. പൊലിസെത്തി ഇവരെ മാറ്റി. എന്നാല്‍ കെ.എസ്.ഇ.ബിയുടെ അറിവോടെയല്ല  പോസ്റ്റ് നീക്കം ചെയ്തതെന്നാണ്  കെ.എസ്.ഇ.ബി നല്‍കുന്ന വിശദീകരണം . കെ.എസ്.ഇ.ബി ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. അതേ സമയം കുറ്റകരമായ നരഹത്യയ്ക്ക് കരാറുകാരനെതിരെ ബേപ്പൂര്‍ പൊലിസ് കേസെടുത്തു

MORE IN BREAKING NEWS
SHOW MORE