വിസ്മയക്കേസ്; കിരണിന്റെ ശിക്ഷ ഉച്ചയോടെ; ജീവപര്യന്തം ഉറപ്പാക്കാൻ പ്രോസിക്യൂഷൻ

vismaya-kirankumar-2
SHARE

വിസ്മയ സ്ത്രീധനപീഡന മരണക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ ശിക്ഷ ഇന്ന് വിധിക്കും.  ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്  കൊല്ലം ഒന്നാം ക്ലാസ്  അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരിക്കുന്നത്. മനുഷ്യമനസാക്ഷിയെ നോവിച്ച കേസില്‍ ജീവപര്യന്തത്തിന് വേണ്ടി പ്രോസിക്യൂഷന്‍ വാദിക്കുമ്പോള്‍ ശിക്ഷ പരമാവധി കുറയ്ക്കാനാവും പ്രതിഭാഗം വാദിക്കുക.  ഉച്ചയോടെ ശിക്ഷ അറിയാം. 

ഭാര്യയായ  വിസ്മയോട് കിരണ്‍ ചെയ്ത ക്രൂരത കോടതിയില്‍ പ്രോസിക്യൂഷന്‍ തെളിച്ചതോടെ ഇന്ന് വിധിക്കാന്‍ പോകുന്ന ശിക്ഷ എന്തെന്ന് കാത്തിരിപ്പിന് മണിക്കൂറുകള്‍ മാത്രം   സ്ത്രീധന പീഡന മരണം ,ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ മുന്‍മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ  പ്രതി ചെയ്തതായി  കോടതി  കണ്ടെത്തിയിരുന്നു. ശിക്ഷയിന്‍മേലുള്ള വാദം രാവിലെ 11 മണിക്ക്  ആരംഭിക്കും.  ജാമ്യം റദ്ദാക്കി ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുന്ന  കിരണ്‍ കുമാറിനെ കോടതിയില്‍ ഹാജരാക്കും.  

എന്തെങ്കിലും പറയാനുണ്ടോ എന്ന് കിരണകുമാറിനോട്  കോടതി ചോദിക്കും .  ഉച്ചയോടെയോ ഉച്ചക്ക് ശേഷമോ  കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ സുജിത് ശിക്ഷ വിധിക്കും. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 (ബി) 306, 498 (എ) വകുപ്പുകള്‍  തെളിഞ്ഞതോടെ പരമാവധി ശിക്ഷയായ  ജീവപര്യന്ത്യം നല്‍കണമെന്നാകും പ്രോസിക്യൂട്ടന്‍ വാദിക്കുക.   പ്രതിയുടെ പ്രായവും സ്ഥിരം കുറ്റവാളിയല്ല എന്നതും പരിഗണിച്ച് ശിക്ഷ പരമാവധി കുറയ്ക്കണമെന്നാവും പ്രതിഭാഗം അഭ്യര്‍ഥിക്കുക.  

സ്ത്രീധന പീഡന മരണക്കേസുകളില്‍ അപൂര്‍വമായേ കീഴ്ക്കോടതികള്‍ വിധിക്കുന്ന  ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചിട്ടുള്ളൂ എന്നതാണ് പ്രതിഭാഗത്തിന്‍റെ ഏക പ്രതീക്ഷ.  എന്നാല്‍ ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന  വിസ്മയയോട്  ചെയ്ത ക്രൂരതകള്‍ സമാനതകളില്ലാത്തതാണെന്ന് കോടതിക്ക് ബോധ്യം വന്നതോടെ പരമാവധി ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. പ്രതി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായായിരുന്നത്  കിരണിന് ശിക്ഷ ലഭിക്കാനുള്ള കാരണമാവും. പ്രതിയുടെ കുടുംബ സഹചര്യവും ശിക്ഷ വിധിക്കുമ്പോള്‍ കോടതി പരിഗണിച്ചേക്കാം. 

MORE IN BREAKING NEWS
SHOW MORE