ശ്രീനിവാസന്‍ വധക്കേസ്: രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിൽ

sdpi-arrest
SHARE

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. പട്ടാമ്പി മരുതൂര്‍ സ്വദേശി അഷ്റഫ്, ഒമിക്കുന്ന് സ്വദേശി കെ.അലി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതക ഗൂഢാലോചനയില്‍ ഇരുവരും പങ്കാളികളായെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ശ്രീനിവാസന്‍ വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഇരുപത്തി അഞ്ചായി. 

ഇരുവരെയും ബന്ധുക്കളെ അറിയിക്കാതെ കസ്റ്റഡിയില്‍ എടുത്തതായി ആരോപിച്ച് പാലക്കാട് എസ്പി ഓഫിസിന് മുന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അതേസമയം മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചിലധികമാളുകള്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇവര്‍ക്കായി വ്യാപക തെരച്ചില്‍ തുടരുകയാണ്

MORE IN BREAKING NEWS
SHOW MORE