ഗുജറാത്ത് ഐപിഎൽ ഫൈനലിൽ; തുണച്ചത് മില്ലറുടെ മിന്നും പ്രകടനം

gujarat-final
SHARE

അവസരോചിത ബാറ്റിങ്ങുമായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (40 നോട്ടൗട്ട്) ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറും (68 നോട്ടൗട്ട്) തിളങ്ങിയപ്പോൾ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് ഏഴ് വിക്കറ്റ് വിജയം സ്വന്തമാക്കി. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ടൈറ്റൻസ് സ്ഥാനമുറപ്പിച്ചു.സ്കോർ: രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 6 വിക്കറ്റിന് 188 റൺസ്;ഗുജറാത്ത് ടൈറ്റൻസ് 19.3 ഓവറിൽ 3 വിക്കറ്റിന് 191 റൺസ്

89 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് പേസർ ട്രെന്റ് ബോൾട്ട് ആദ്യ ഓവറിൽ തന്നെ പ്രഹരമേൽപ്പിച്ചു. മികച്ച ഫോമിലായിരുന്ന ഓപ്പണർ വൃദ്ധിമാൻ സാഹ (0) രണ്ടാം പന്തിൽ പുറത്ത്. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന മാത്യു വെയ്‌ഡും ശുഭ്മൻ ഗില്ലും ചേർന്ന് ഗുജറാത്ത് സ്‌കോർ ഉയർത്തി. എന്നാൽ അപ്രതീക്ഷിതമായ റണ്ണൗട്ടിലൂടെ ഗിൽ (35) പുറത്തായി. അധികം താമസിയാതെ മാത്യു വെയ്‌ഡും (35) കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായി. എന്നാൽ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ ഒരറ്റത്ത് പൊരുതിനിന്നു. ഇതോടെ റൺനിരക്ക് കൂടാതെ സൂക്ഷിക്കാൻ ഗുജറാത്ത് ടീമിന് സാധിച്ചു.

മത്സരം അവസാന ആറോവറിൽ ഏഴ് വിക്കറ്റ് ശേഷിക്കെ 60 റൺസ് ലക്ഷ്യം എന്ന നിലയിലെത്തി. പതിയെ തുടങ്ങിയ ഡേവിഡ് മില്ലറും താളം കണ്ടെത്തി. ഇതോടെ മത്സരം ഗുജറാത്തിന് അനുകൂലമായി. ഇരുവരും രാജസ്ഥാൻ ബോളർമാരെ കടന്നാക്രമിച്ചു. പ്രസിദ്ധ് കൃഷ്‌ണയുടെ അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്നു. ആദ്യ മൂന്നു പന്തുകൾ സിക്സർ പറത്തി മില്ലർ വിജയലക്ഷ്യം ഗുജറാത്തിന്റെ കൈപ്പിടിയിലൊതുക്കി.

MORE IN BREAKING NEWS
SHOW MORE