തൃക്കാക്കരയില്‍ വ്യാജ വോട്ട് ആരോപണവുമായി കോണ്‍ഗ്രസ്; കമ്മിഷന് പരാതി

vd-satheesan-fake-vote-05
SHARE

തൃക്കാക്കരയില്‍ വ്യാജ വോട്ട് ആരോപണവുമായി കോണ്‍ഗ്രസ്. വോട്ടര്‍പ്പട്ടികയിലെ ഇരട്ടിപ്പ് ചൂണ്ടിക്കാട്ടി തെളിവ് സഹിതം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. കള്ളവോട്ടിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ അഴി എണ്ണേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുന്നറിയിപ്പ് നല്‍കി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍പ്പട്ടികയിലാണ് കോണ്‍ഗ്രസ് കള്ളവോട്ടുണ്ടെന്ന് ആരോപിക്കുന്നത്. 161–ാം ബൂത്തിന്റെ വോട്ടര്‍പ്പട്ടികയിലെ ഇരട്ടിപ്പും വിവരങ്ങളിലെ പൊരുത്തക്കേടുകളുമാണ് കോണ്‍ഗ്രസ് ആയുധമാക്കുന്നത്. 

ഈ പട്ടികയിലെ സുമേഷ് സുരേന്ദ്രന്‍, അബി എസ്.ദേവ്, ജ്യോതി, നവ്നീത് സുരേഷ്, മധു എന്നീ വോട്ടര്‍മാരുടെ രക്ഷകര്‍ത്താവിന്റെ പേര് അഷറഫ് എന്നും വീണ എസ്, ശോഭന കെ.എസ് എന്നീ വോട്ടര്‍മാരുടെ രക്ഷകര്‍ത്താവിന്റെ പേര് സുലൈമാന്‍ എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പട്ടികയിലെ 1298, 1322 സീരിയല്‍ നമ്പറുകളിലുള്ള മധു ഒരാള്‍ തന്നെയാണെങ്കിലും രക്ഷകര്‍ത്താവിന്റെ പേരും മേല്‍വിലാസങ്ങളും വ്യത്യസ്തവും. അഷറഫ് സി.പി.എമ്മിന്റെ പ്രവര്‍ത്തകരാണെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്തെത്തി.

വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനില്‍ തോമസാണ് കമ്മിഷന് പരാതി നല്‍കിയിട്ടുള്ളത്. തൃക്കാക്കരയിലെ വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേ‍ട് ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതി കൂടി പരിഗണിച്ച് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍  ഇ.അനിതകുമാരിയെ നേരത്തെ സ്ഥലംമാറ്റിയിരുന്നു. 

MORE IN BREAKING NEWS
SHOW MORE