ഏറ്റുമാനൂർ – ചിങ്ങവനം ഇരട്ടപ്പാതയിൽ സുരക്ഷാ പരിശോധന പൂർത്തിയായി

നിർമാണം പൂർത്തിയായ ചിങ്ങവനം–ഏറ്റുമാനൂർ ഇരട്ടപ്പാതയിൽ  റെയിൽവേ സുരക്ഷാ കമ്മിഷന്‍റെ പരിശോധന പൂർത്തിയായി. രാവിലെ ട്രോളി പരിശോധനയ്ക്ക് ശേഷം വൈകീട്ട്  സ്പീഡ് ട്രയലും നടത്തി. പരിശോധനയിൽ കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റി അഭയ്കുമാർ റായി തൃപ്തി പ്രകടിപ്പിച്ചു. 

ശനിയാഴ്ച പാത കമ്മീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂർ സ്റ്റേഷനു സമീപത്തെ പാറോലിക്കൽ ഗേറ്റ് മുതൽ ചിങ്ങവനം വരെയാണു രണ്ട് ഘട്ടങ്ങളിലായി  പരിശോധന നടന്നത്. എൻജിനും രണ്ട് ബോഗികളും അടങ്ങുന്ന ട്രെയിനുപയോഗിച്ചായിരുന്നു സ്പീഡ് ട്രയൽ.