വിസ്മയ അനുഭവിച്ച വേദനയ്ക്ക് അനുസരിച്ച് പ്രതിക്ക് ശിക്ഷ ലഭിക്കണം: കുടുംബം

സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ തിങ്കളാഴ്ച വരുന്ന വിധിയിൽ പ്രതീക്ഷയർപ്പിച്ച് വിസ്മയയുടെ മാതാപിതാക്കൾ. 

അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്. പഴുതടച്ചുള്ള അന്വേഷണം വിധിയിലും പ്രതിഫലിക്കുമെന്ന് മാതാപിതാക്കൾ മനോരമ ന്യൂസിനോട് പറഞ്ഞു.