ഷഹനയുടെ ഭര്‍ത്താവിന് ഫുഡ് ഡെലിവറിയുടെ മറവില്‍ ലഹരി കച്ചവടം: അന്വേഷണം

shana
SHARE

കോഴിക്കോട്ട് ദുരൂഹസാഹചര്യത്തില്‍ മരിച്ച മോഡല്‍ ഷഹനയുടെ ഭര്‍ത്താവ് ലഹരിക്കടിമയെന്ന് പൊലീസ്. സജാദ് ഫുഡ് ഡെലിവറിയുടെ മറവില്‍ ലഹരിമരുന്ന് കച്ചവടം നടത്തിയതായി പൊലീസ് കണ്ടെത്തി. സജാദിന്റെ വീട്ടില്‍ നിന്ന് ലഹരിമരുന്നും അനുബന്ധവസ്തുക്കളും കണ്ടെത്തി. 

ഷഹനയുടേത് ആത്മഹത്യയാണോയെന്ന് ഉറപ്പിക്കാന്‍  ഇന്ന് വീട്ടില്‍ ശാസ്ത്രീയ പരിശോധന നടത്തും. പറമ്പില്‍ ബസാറിലെ വീട്ടിലാണ് ശാസ്ത്രീയ പരിശോധന. ആത്മഹത്യ ആണെന്നായിരുന്നു പോസ്്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ഇന്നലെ അറസ്റ്റ് ചെയ്ത ഭര്‍ത്താവ് സജാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഷഹനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്നലെ രാത്രി കബറടക്കി.

MORE IN BREAKING NEWS
SHOW MORE