'അസാനി' തീവ്ര ചുഴലിക്കാറ്റായി; ആന്ധ്ര, ഒഡീഷ തീരത്തേയ്ക്ക് നീങ്ങുന്നു

അസാനി ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി ആന്ധ്ര, ഒഡീഷ തീരത്തേയ്ക്ക് നീങ്ങുന്നു. നിലവിൽ ആന്ധ്ര തീരത്ത് നിന്ന് 570 കിലോ മീറ്റർ അകലെയാണ്. നാളെ ആന്ധ്ര, ഒഡീഷ തീരത്തേയ്ക്ക് അടുക്കുന്ന അസാനി വടക്ക് കിഴക്കൻ മേഖലയിലേക്ക് സഞ്ചരിച്ച് ഒഡീഷ തീരത്തേയ്ക്ക് നീങ്ങും. തീവ്ര ചുഴലിക്കാറ്റായ അസാനി 48 മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി മാറുമെന്നും റിപ്പോർട്ടുകളുണ്ട്.

കര തൊടാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതേസമയം സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെലോ അലര്‍ട്ട് ആണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ് നല്കിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നിരോധിച്ചു. 13 വരെ മഴ തുടരും.