'ലോകായുക്തയിൽ' വീണ്ടും ഉടക്കി സിപിഐ: സർക്കാരിന്റെ കാരണങ്ങള്‍ പര്യാപ്തമല്ല

2014 April 19. CPI state secretary K Narayana, candidate from Khammam parliament constituency, Telangana, campaigning at a remote village near Khammam. Photo: MANOJ CHEMANCHERI.

ലോകായുക്ത ഓര്‍ഡിനന്‍സില്‍ വിയോജിപ്പ് വീണ്ടും പരസ്യമാക്കി സിപിഐ. ഓര്‍ഡിനന്‍സ് കൊണ്ടുവന്നവര്‍ അതിന് നിരത്തിയ കാരണങ്ങള്‍ പര്യാപ്തമല്ലെന്ന് സിപിഐ അസിസ്റ്റന്‍ഡ് സെക്രട്ടറി പ്രകാശ് ബാബു വിമര്‍ശിച്ചു. ലോകായുക്ത നിയമത്തില്‍ ഭരണഘടന വിരുദ്ധത കണ്ടെത്തിയ കേരളത്തിലെ നിയമവിദഗ്ധര്‍ക്കെതിരെയും ജനയുഗത്തിലെഴുതിയ ലേഖനത്തില്‍ പ്രകാശ് ബാബു വിമര്‍ശിച്ചു. ഓര്‍ഡിന്‍സ് ബില്ലായി നിയമസഭയില്‍ കൊണ്ടുവരുമ്പോള്‍ ഭേഗഗതിയെ നിലവിലെ ഘടനയെ എതിര്‍ക്കാനാണ് സിപിഐ ആലോചന. ബില്ല് ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാതെ ഓര്‍ഡിനന്‍സ് പുതുക്കാന്‍ ഇനി മന്ത്രിസഭായോഗത്തില്‍ കൊണ്ടുവന്നാലും സിപിഐ വിയോജിപ്പ് അറിയിക്കും.