‘പീക് അവറില്‍ നിരക്ക് കൂടും'; വൈദ്യുതി റഗുലേറ്ററി കമ്മീഷന് ശുപാര്‍ശ

സംസ്ഥാനത്ത് വൈകിട്ട് ആറുമുതല്‍ രാത്രി 10 വരെ ഉപഭോഗം കൂടിയ സമയത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കും. വൈദ്യുതി റഗുലേറ്ററി കമ്മീഷന് കെഎസ്ഇബി ശുപാര്‍ശ നല്‍കി. പൊതുവായി യൂണിറ്റിന് ഒരു രൂപ വരെ കൂട്ടാനും നിര്‍ദേശമുണ്ട്. അതേസമയം, എന്തു തീരുമാനവും മുഖ്യമന്ത്രിയുമായി ആലോചിച്ച് മാത്രമായിരിക്കുമെന്നും കുറേക്കാലമായി നിരക്ക് കൂട്ടിയിട്ടില്ലെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.