പരിശോധിക്കുന്ന പകുതിപ്പേര്‍ക്കും കോവിഡ്; എറണാകുളത്ത് അതിരൂക്ഷ വ്യാപനം

covid-ppe-kit-kerala-1901
SHARE

എറണാകുളം ജില്ലയിൽ അതിരൂക്ഷ കോവിഡ് വ്യാപനം. പരിശോധിക്കുന്നതില്‍ പകുതിപ്പേര്‍ക്കും രോഗബാധ ഉണ്ട്. 50.86 % ടി.പി.ആര്‍. ജില്ലയിൽ 14,431 സാമ്പിളുകള്‍ പരിശോധിച്ചപ്പോൾ 7,339 പേർക്ക് രോഗം വന്നു. ഇന്നലെ ജില്ലയിൽ 9605 പേർക്കാണ് രോഗം സ്ഥിരികരിച്ചത്. അതിനിടെ തിരുവനന്തപുരത്ത് വാര്‍ത്താക്കുറിപ്പില്‍ നിന്ന് ടി.പി.ആര്‍ ഒഴിവാക്കി. അന്‍പതിനടുത്ത് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരുന്നു. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശപ്രകാരമാണ് ഒഴിവാക്കിയതെന്നാണ് വിശദീകരണം. വിഡിയോ സ്റ്റോറി കാണാം

അതിനിടെ കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസര്‍ഗോഡ് 563 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,55,438 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,47,666 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7772 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 

MORE IN BREAKING NEWS
SHOW MORE