കോവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

covid-test-02
SHARE

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം. പൊലീസ് പരിശോധന കര്‍ശനമാക്കാന്‍ മന്ത്രിമാര്‍ പങ്കെടുത്ത അവലോകനയോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. വിഡിയോ റിപ്പോർട്ട് കാണാം.

സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗം അതിരൂക്ഷം.  63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 123 വലിയ ക്ളസ്റ്ററുകളില്‍ കൂടുതലും വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. അടയ്ക്കുന്നതാണ് ഉചിതമെന്ന ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചില്ല.   മറ്റന്നാള്‍ ചേരുന്ന കോവിഡ് അവലോകനയോഗം  കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. കേരളം കോവിഡ് പിടിയിലായപ്പോള്‍ ആരോഗ്യവകുപ്പ്  നിശ്ചലമെന്ന് പ്രതിപക്ഷനേതാവ്  വി.ഡി. സതീശന്‍ ആരോപിച്ചു. 

ഏഴ് ജില്ലകളില്‍ മുപ്പത് കടന്ന് രോഗസ്ഥിരീകരണ നിരക്ക്.   തിരുവനന്തപുരം ജില്ലയില്‍ മുപ്പതിലേറെ ആക്ററീവ് ക്ളസ്റററുകള്‍. എറണാകുളത്ത്് 22 ഉം തൃശൂരില്‍ 13 ഉം വലിയ ക്ളസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്.  10 ദിവസത്തിനിടെ ആശുപത്രിയിലെ രോഗികള്‍ 41 ശതമാനവും ഒാക്സിജന്‍ ആവശ്യമുളള രോഗികള്‍ 30 ശതമാനവും വര്‍ധിച്ചു. ഐസിയു രോഗികള്‍ – 21 % ഉം ഉയര്‍ന്നു . ഇപ്പോള്‍ വ്യാപിക്കുന്ന വകഭേദം ഏതാണെങ്കിലും എല്ലാവര്‍ക്കുമത് വെറും ജലദോഷപ്പനിയായി അവസാനിക്കുന്നില്ലെന്ന് ചുരുക്കം.  

അതേസമയം വലിയൊരു വിഭാഗം ആശ്രയിക്കുന്നത് വീട്ടില്‍വച്ച് ഉപയോഗിക്കാവുന്ന ടെസ്ററ് കിററുകളാണ്. ഇവ ഒൗദ്യോഗിക കണക്കില്‍ വരില്ല.  ഇവരുടെ എണ്ണം കൂടിയാകുമ്പോള്‍ രോഗവ്യാപനത്തിന്റെ തോത് പതിന്മടങ്ങ് ഉയരാനിടയുണ്ട്. ക്ളസ്റ്ററുകളില്‍ ഭൂരിഭാഗവും വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കുന്നതാണ് ഉചിതമെന്ന് മുമ്പുതന്നെ ആരോഗ്യവകുപ്പ് ശുപാര്‍ശ നല്കിയിരുന്നെങ്കിലും മുഖവിലയ്ക്കെടുത്തില്ല. ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വലിയ ആശങ്കയാണ് രക്ഷിതാക്കള്‍ക്ക് സൃഷ്ടിക്കുന്നത്. രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ കാര്യക്ഷമമായ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു 

ആള്‍ക്കൂട്ട നിയന്ത്രണത്തിന് കര്‍ശന നടപടികള്‍ ഉതുവരെ ഉണ്ടായിട്ടില്ല. മുന്‍കൈയെടുക്കേണ്ട സിപിമ്മിന്റെ ജില്ലാ സമ്മേളനങ്ങളുള്‍പ്പെടെ തകൃതിയായി നടക്കുന്നു. ഇതിനിടെ മറ്റന്നാള്‍ ചേരുന്ന അവലോകനയോഗം നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യും. 

MORE IN BREAKING NEWS
SHOW MORE