ഐ.എന്‍.എസ് രണ്‍വീറിൽ സ്ഫോടനം; മൂന്ന് നാവിക സേനാംഗങ്ങള്‍ മരിച്ചു

ins-ranveer-05
ഫയൽ ചിത്രം
SHARE

നാവിക സേന കപ്പൽ ഐഎൻഎസ് രൺവീറിൽ സ്ഫോടനം. മൂന്ന് നാവികസേനാംഗങ്ങൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടന കാരണം വ്യക്തമല്ല. നാവികസേന അന്വേഷത്തിന് ഉത്തരവിട്ടു. കപ്പലിൽ ഉണ്ടായിരുന്നവരുടെ   സമയോജിത ഇടപെടൽ സ്ഥിതി നിയന്ത്രണ വിധേയമാക്കി എന്ന് നാവികസേന വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയവും സ്ഫോടന വിവരം സ്ഥിരീകരിച്ചു. കപ്പലിന് കാര്യമായ കേടുപാടുകൾ ഇല്ല. കിഴക്കൻ നേവൽ കമാൻഡിന്റെ കീഴിലുള്ള കപ്പലാണ് ഐഎൻഎസ് രൺവീർ. 2021 നവംബർ മുതൽ ക്രോസ് കോസ്റ്റ് ഓപ്പറേഷനിലായിരുന്നു. ബേസ് പോർട്ടിലേക്ക് മടങ്ങാനിരിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE