നിര്‍മാണഘട്ടത്തില്‍ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടാം; നേട്ടങ്ങളും കോട്ടങ്ങളും ഇങ്ങനെ

silverline.jpg
SHARE

സില്‍വര്‍ലൈന്‍ നിര്‍മാണഘട്ടത്തില്‍ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടാമെന്നു ഡിപിആറിൽ മുന്നറിയിപ്പ്. ഇത് ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണമാവും. 

പ്രവര്‍ത്തനം തുടങ്ങിയാല്‍ പ്രശ്നങ്ങളുണ്ടാവില്ലെന്നും ഡിപിആര്‍ പറയുന്നു. 

നേട്ടങ്ങള്‍ ഏറെ

താരതമ്യപഠനത്തില്‍ മുന്നില്‍ സില്‍വര്‍ ലൈനെന്ന് ഡിപിആര്‍

ഒരു കിലോമീറ്ററില്‍ സില്‍വര്‍ ലൈനിന് വേണ്ടത് 2.4 ഹെക്ടര്‍ 

റോഡിനും റയില്‍പാത ഇരട്ടിപ്പിക്കാനും വേണ്ടത് ഒരു കി.മീറ്ററില്‍ 6.1 ഹെക്ടര്‍

ആറുവരിപ്പാതയെങ്കില്‍ വേണ്ടത് ഇതിന്റെ മൂന്നിരട്ടി

തിരൂര്‍ – കാസര്‍കോട് ലൈന്‍ നിലവിലുള്ള റയില്‍പാളത്തിന് സമാന്തരം

കോഴിക്കോട്ട് ഭൂഗര്‍ഭ സ്റ്റേഷന്‍

കൊച്ചുവേളി, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഭൂനിരപ്പില്‍ നിന്ന് ഉയര്‍ന്ന് 

കൊച്ചി വിമാനത്താവളത്തില്‍ ഉള്‍പ്പെടെ സ്റ്റേഷന്‍ ഭൂനിരപ്പില്‍

കൊല്ലത്ത് വര്‍ക് ഷോപ്പ്, കാസര്‍കോട്ട് പരിശോധനാകേന്ദ്രം

2025–26 സാമ്പത്തികവര്‍ഷം കമ്മിഷന്‍ ചെയ്യാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. നിര്‍മാണഘട്ടത്തില്‍ ഉണ്ടാവാനിടയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ഡി.പി.ആര്‍ എടുത്തു പറയുന്നുണ്ട്. പദ്ധതിച്ചെലവ് 63,940 കോടി രൂപ.  33,699 കോടി രൂപ വായ്പയെടുക്കും. ആകെ ചെലവിന്റെ പകുതിയിലേറെയും വായ്പയെടുക്കും. സര്‍ക്കാരിനും റയില്‍വെയ്ക്കും ഓഹരിപങ്കാളിത്തം 

സര്‍ക്കാര്‍ വെബ്സൈറ്റിന് പുറമെ  നിയമസഭയുടെ വൈബ് സൈറ്റിലും ഡി.പി.ആര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമ്പൂര്‍ണ പദ്ധതിരേഖ പുറത്തുവിടാത്തിനെതിരെ അന്‍വര്‍ സാദത്ത് എം.എല്‍.എ അവകാശലംഘന നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തിടുക്കപ്പെട്ടുള്ള നടപടി. 

2025–26ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യും. ആറരലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നു. ഒരു ട്രെയിനില്‍ ഒന്‍പതു കോച്ചുകളിലായി 675 പേര്‍ക്ക് യാത്ര ചെയ്യാം. ബിസിനസ്, സ്റ്റാന്‍ഡേഡ് എന്നീ രണ്ടു ക്ലാസുകളിലായി യാത്ര ചെയ്യാം. ട്രെയിനുകള്‍ ഓടുക രാവിലെ അഞ്ചുമുതല്‍ രാത്രി 11 മണിവരെ

ആദ്യഘട്ടത്തില്‍ തന്നെ നെടുമ്പാശേരി എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കും. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക ട്രെയിന്‍ ഏർപ്പെടുത്തും. ട്രക്കുകള്‍ കൊണ്ടുപോവാന്‍ കൊങ്കണ്‍ മാതൃകയില്‍ റോറോ സര്‍വീസ് ഉണ്ടാകും. ഒരുതവണ 480 ട്രക്കുകള്‍ കൊണ്ടുപോകാം. 30 മീറ്റര്‍ പരിധിയില്‍ മറ്റു നിര്‍മാണങ്ങളില്ല. ആദ്യഘട്ടനിര്‍മാണം കൊച്ചുവേളി മുതല്‍ തൃശൂര്‍ വരെ. രണ്ടാംഘട്ടം കാസര്‍കോട് വരെ. ആകെ വേണ്ടത് 1383 ഹെക്ടര്‍ ഭൂമി. ഇതില്‍ 185 ഹെക്ടര്‍ റയില്‍വെ ഭൂമിയായിരിക്കും. 1198 ഹെക്ടര്‍ സ്വകാര്യസ്ഥലമായിരിക്കും. 

MORE IN BREAKING NEWS
SHOW MORE