ആഘോഷങ്ങൾ പരിമിതം; പൊലീസ് പരിശോധന ശക്തം; പുതുവർഷം കാത്ത് നാട്

ഒമിക്രോണ്‍ വ്യാപനഭീതി മുന്‍നിര്‍ത്തിയുളള കടുത്തനിയന്ത്രണങ്ങള്‍ക്കിടെ പുതുവല്‍സരത്തെ വരവേല്‍ക്കാനൊരുങ്ങി നാട്.  ആഘോഷങ്ങള്‍ക്കുംകൂടിച്ചേരലുകള്‍ക്കും 10 മണി വരെയായിരുന്നു അനുമതി. രാത്രികാല നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെങ്ങും വ്യാപക പൊലീസ് പരിശോധന ശക്തമാക്കി. രാത്രി ആഘോഷങ്ങള്‍ വിലക്കിയതോടെ സംസ്ഥാനത്ത് പ്രധാനകേന്ദ്രങ്ങളിലെല്ലാം  പുതുവല്‍‌സരപരിപാടികള്‍ പരിമിതമായി. കോഴിക്കോട് ബീച്ചില്‍ സന്ധ്യയ്ക്കുശേഷം ആളുകള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല.  വിഡിയോ റിപ്പോർട്ട് കാണാം.