ബില്ലിൽ ചര്‍ച്ചയില്ലെന്ന് സര്‍ക്കാര്‍; പ്രതിപക്ഷ ആവശ്യം തള്ളി: പ്രതിഷേധം

sabha
SHARE

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്ലില്‍ ചര്‍ച്ച വേണമെന്ന കോണ്‍ഗ്രസ് ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. നിയമം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനാല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. ശൈത്യകാല സമ്മേളനം തുടങ്ങിയതും കര്‍ഷക പ്രശ്നങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം ലോക്സഭയില്‍ പ്രതിഷേധം തുടങ്ങി. സഭാമര്യാദകള്‍ പാലിക്കണമെന്ന് സ്പീക്കറുടെ താക്കീത് വകവയ്ക്കാതെ പ്രതിഷേധം തുടര്‍ന്നതിനാല്‍ ലോക്സഭ 12 മണിവരെ നിര്‍ത്തിവച്ചു. സഭാ നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി ഏത് വിഷയത്തിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് പറഞ്ഞിരുന്നു. ജനഹിതത്തിന് അനുസരിച്ചുള്ള തീരുമാനങ്ങള്‍ സഭയിലുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം പ്രതിപക്ഷ പ്രതിഷേധങ്ങളെ പരോക്ഷമായി വിമര്‍ശിച്ചു. സഭാനാഥനോടുള്ള ബഹുമാനം അംഗങ്ങള്‍ കൈവിടരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം വര്‍ഷകാല സമ്മേളനത്തില്‍ രാജ്യസഭയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടിക്കുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങി.

MORE IN BREAKING NEWS
SHOW MORE